ന്യൂഡൽഹി: ഇന്ത്യൻ മൺസൂണിന്റെ ഗതിയെ അപൂർവമായ രീതിയിൽ സ്വാധീനിക്കുന്ന ഏഴ് പ്രധാന കാലാവസ്ഥാ സംവിധാനങ്ങൾ ഒരേസമയം സജീവമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ രണ്ടോ മൂന്നോ അന്തരീക്ഷ ഘടകങ്ങൾ ചേർന്നാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്പെടാറുള്ളത്. ......
തൃശൂർ: പൊയ്യയിൽ കിടപ്പിലായിരുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന് ഗോവയിലേക്ക് രക്ഷപ്പെട്ട ഹോംനഴ്സും സുഹൃത്തും മാള പോലീസിന്റെ പിടിയിലായി. എറണാകുളം നെട്ടൂർ സ്വദേശിനി അനുഷ, ഇവരുടെ സുഹൃത്ത് പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിൻസ് എന്നിവരാണ് അറസ്റ്റിലായത്. ......
വയനാട്: 2003ലെ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം വിധി പ്രസ്താവിച്ച് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിലെ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ......
ബംഗളുരു: കർണാടകത്തിൽ ഈ വർഷം മഴലഭ്യത വളരെ കുറവാണ്. അതുകൊണ്ട് കാവേരി നദീതീരഗ്രാമമായ ബിളിഗുണ്ട്ലുവിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. ......
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ആവശ്യമായാൽ പിന്മാറാനോ ധാരണാപത്രത്തിൽ (എം.ഒ.യു.) ഒപ്പിടാതിരിക്കാനോ കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ അത്തരം സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ സംസ്ഥാനങ്ങൾക്ക് ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
രാജ്യസഭയിൽ അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് ഭരണത്തിൽ പല പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. അതിന്റെ ഒരു ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിക്കാൻ തമിഴ്നാട് സർക്കാർ ആലോചിക്കുന്നു. ......

കൊച്ചി: ദേശീയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എഫ് ഐ ആറുകളും കുറ്റപത്രങ്ങളും കേസുകളും ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പൗത്രപുത്രനും മഹാത്മാ ഗാന്ധി ഫൗണ്ടേഷന് പ്രസിഡന്റുമായ തുഷാര്‍ എ ഗാന്ധി കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും തുറന്ന കത്തയച്ചു.
കേരള പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന വിവരം തനിക്ക് അതിയായ നിരാശയുണ്ടാക്കിയതായി തുഷാര്‍ ഗാന്ധി കത്തില്‍ പറയുന്നു. രാജ്യത്ത് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി കേരളം പോലുള്ള പുരോഗമന സംസ്ഥാനത്തിനും പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനും യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തില്‍ നിന്നുള്ള എം പി പ്രിയങ്ക ഗാന്ധിയും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നടപടികളെ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ കാലത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു. ......
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് മുസ്ലിം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ......
പുനലൂർ: മുൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് എൻഎസ്എസ് കരയോഗം പിരിച്ചുവിട്ടു. ......